Site icon CTV Online

കുട്ടികളിലെയും ഗർഭിണികളിലെയും പ്രതിരോധ കുത്തിവയ്പ്പുകൾ പൂർത്തീകരിക്കൽ; മിഷൻ ഇന്ദ്രധനുഷ് പദ്ധതിക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി

newsdesk

കോഴിക്കോട്: ഗർഭിണികൾക്കും കുട്ടികൾക്കും വാക്‌സിനേഷൻ പൂർണമാക്കുന്നതിനുള്ള ‘മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0’ പദ്ധതിക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി. മേയർ ഡോ. ബീന ഫിലിപ്പ് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.കെ രാജാറാം അദ്ധ്യക്ഷത വഹിച്ചു.

കോട്ടപ്പറമ്പ് ഗവ.സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. എസ്.ജയശ്രീ മുഖ്യാതിഥിയായി. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.സച്ചിൻ ബാബു, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഷാജി സി.കെ, ഡബ്ല്യൂ.സി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പ്രമോദ് കുമാർ, എം.സി.എച്ച് ഓഫീസർ പുഷ്പ എം.പി, എ.എൽ.ഒ സുരേഷ് ടി, ആരോഗ്യകേരളം കൺസൾട്ടന്റ് (ഡി ആൻഡ് സി) ദിവ്യ, ഡബ്ല്യൂ സി ജെ.എച്ച്.ഐ പ്രതാപൻ, ജില്ലാ ടി.ബി ഓഫീസർ ഡോ.നവ്യ, മിഷൻ ഇന്ദ്രധനുഷ് സെൻട്രൽ ഒബ്‌സർവർ ഡോ. സുനിൽ ദഷ് എന്നിവർ പ്രസംഗിച്ചു. ഡബ്ല്യൂ.സി സൂപ്രണ്ട് ഡോ. സുജാത.എം സ്വാഗതവും ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർ ഷാലിമ. .ടി നന്ദിയും പറഞ്ഞു.

Exit mobile version