Site icon CTV Online

പാമ്പാടിയിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി

Web Desk

പാമ്പാടിക്കടുത്ത് കോത്തലയില്‍ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂരിൽ നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഇല്ലിക്കമലയില്‍ സുരേഷിൻ്റെ മക്കളായ അമൃത (17) അഖില (16) എന്നിവരെയാണ് കണ്ടെത്തിയത്. പാമ്പാടി എസ്എച്ച്ഒ യു ശ്രീജിത്തും സംഘവും തിരുവനന്തപുരത്തേക്ക് തിരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് വീട്ടിൽ നിന്നും സഹോദരിമാരായ വിദ്യാർഥിനികളെ കാണാതായത്.

Exit mobile version