Site icon CTV Online

കാസര്‍ഗോട്ട് മത്സ്യബന്ധനത്തിന് പോയി കാണാതായ വള്ളം തിരിച്ചെത്തി; ആറുപേരും സുരക്ഷിതര്‍

Web Desk

കാസര്‍ഗോട്, പള്ളിക്കരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ വള്ളം തിരിച്ചെത്തി. ബാബുവിന്റെ ഉടമസ്ഥതയിലുള്ള സെന്‍റ് ആന്‍റണി എന്ന വള്ളം ഇന്ന് പുലർച്ചെയാണ് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന ആറുപേരും സുരക്ഷിതരാണ്.അതിനിടെ, കേരളത്തില്‍ മൂന്ന് ദിവസം കൂടി പരക്കെ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായിയാണ് കേരളത്തിൽ പരക്കെ മഴയ്ക്ക് കാരണം.

Exit mobile version