Site icon CTV Online

വിധി അംഗീകരിക്കുന്നു,രാജി വയ്ക്കില്ല; വിചാരണ നേരിടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Web Desk

വിചാരണ കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് നിയമസഭയില്‍ നടന്നത്. സുപ്രീം കോടതി വിധി അംഗീകരിക്കുന്നു. വിചാരണ നേരിടും. നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കും. സുപ്രീംകോടതി കേസിന്റെ മറ്റ് കാര്യങ്ങളിലേക്ക് കടന്നിട്ടില്ല. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.

നിയമസഭയില്‍ നടന്നതില്‍ കുറ്റബോധമില്ലെന്ന് കേസിലെ പ്രതിയായ മുന്‍ എംഎല്‍എ കുഞ്ഞമ്മദ് മാസ്റ്റര്‍ പറഞ്ഞു. 2015 മാര്‍ച്ച്‌ 13 ന് കെ എം മാണിയുടെ ബജറ്റ് അവതരണം തടഞ്ഞുകൊണ്ട് ഇടതുപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ പ്രതിഷേധമാണ് കേസിന് ആസ്പദം

Exit mobile version