Site icon CTV Online

വാക്‌സിനെടുക്കാത്ത അധ്യാപകരെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കില്ല; ഒരവസരം കൂടി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Web Desk

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്കെതിരെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ കാരണം ഒരു ദുരന്തമുണ്ടാകാന്‍ അനുവദിക്കില്ല. മറ്റ് രോഗങ്ങളുള്ളവര്‍ ആരോഗ്യസമിതിയുടെ റിപ്പോര്‍ട്ട് വാങ്ങണം. വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് അതിനായി ഒരു അവസരം കൂടി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. 5000ത്തോളം പേരാണ് സംസ്ഥാനത്ത് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരായുള്ളത്. അവര്‍ക്ക് മാത്രമായി ഒരവകാശവുമില്ല. വാക്‌സിനെടുക്കാത്ത അധ്യാപകരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമല്ല സര്‍ക്കാരിനുള്ളത്. സ്‌കൂളുകള്‍ തുറക്കുന്നതിനുമുന്‍പ് മാര്‍ഗരേഖ തയ്യാറാക്കിയിരുന്നു. വാക്‌സിന്‍ എടുക്കാത്തവര്‍ ക്യാമ്പസിനകത്ത് പ്രവേശിക്കേണ്ടതില്ലെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പിന്റെ മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കും. വാക്‌സിനെടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

Exit mobile version