Site icon CTV Online

‘ഭരണഘടനയെ വിമർശിച്ചിട്ടില്ല; പ്രസംഗിച്ചത് തൊഴിലാളികളുടെ അവകാശം ഹനിക്കപ്പെട്ടതിനെ കുറിച്ച്’

Web Desk

ഇന്ത്യൻ ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. തൊഴിലാളികളുടെ അവകാശം ഹനിക്കപ്പെട്ടതിനെ കുറിച്ചാണ് പ്രസംഗിച്ചതെന്നും ചൂഷിത ജനവിഭാഗത്തിന് ആശ്വാസം ലഭിക്കാൻ ഭരണഘടന ശാക്തീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
പത്തനംതിട്ട മല്ലപ്പള്ളിയിൽ ‘നൂറിന്റെ നിറവിൽ’ എന്ന പരിപാടിക്കിടെ ഭരണഘടനയെ വിമർശിച്ച് സംസാരിച്ചത് വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. ‘കാര്യങ്ങള്‍ ശക്തിയായി അവതരിപ്പിച്ചപ്പോള്‍ അത് ഏതെങ്കിലും രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും ഞാന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ക്ക് പ്രചാരണം ലഭിക്കാനും ഇടവന്നിട്ടുണ്ടെങ്കില്‍ അതില്‍ അതിയായ ദുഃഖവും ഖേദവും പ്രകടിപ്പിക്കുന്നു’- മന്ത്രി നിയമസഭയിൽ പറഞ്ഞു.

Exit mobile version