
Web Desk
സംസ്ഥാനത്തെ സിനിമാ ചിത്രീകരണ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് സിനിമാ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അതിനായി ചലച്ചിത്ര സംഘടനകളുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. വ്യാപാരികളോടും സിനിമാക്കാരോടും സർക്കാരിന് വിരോധമില്ല. കേരളത്തിൽ ചിത്രീകരണം അനുവദിക്കാനാകുമോ എന്ന് വിശദമായി പരിശോധിക്കും. തെലങ്കാനയിൽ നല്ല ലൊക്കേഷൻ ഉണ്ടെങ്കിൽ അവിടെ ചിത്രീകരണം നടത്തുന്നതിൽ തെറ്റില്ല . ഇക്കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കാമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
