Site icon CTV Online

മന്ത്രി കെ രാധാകൃഷ്ണന് ഫോണില്‍ ഭീഷണി; കാച്ചാണി സ്വദേശി അറസ്റ്റില്‍

Web Desk

പട്ടികജാതി – പട്ടിക വർഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം കാച്ചാണി സ്വദേശി അഭിജിത്തിനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ ഓഫിസിലെ ലാൻഡ് ഫോണിൽ വിളിച്ചാണ് അഭിജിത്ത് ഭീഷണിപ്പെടുത്തിയത്. പട്ടികജാതി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഭീഷണി. സംഭവത്തിൽ കഴിഞ്ഞ ദിവസം മന്ത്രി കെ രാധാകൃഷ്ണൻ പൊലീസിന് പരാതി നൽകിയിരുന്നു.

പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാന്‍ നടപടിയെടുത്തതോടെ തനിക്ക് വധഭീഷണിയുണ്ടായെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം കാച്ചാണി സ്വദേശിയാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫിസില്‍ ലാന്‍ഡ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇടനിലക്കാരനായിനിന്ന് ഇയാള്‍ പണപ്പിരിവ് നടത്തിയത് ചോദ്യം ചെയ്തതതാണ് പ്രകോപനത്തിനു കാരണമെന്നും ഇയാള്‍ക്കെതിരെ പരാതി നല്‍കിയെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു

Exit mobile version