Site icon CTV Online

ടിക്കറ്റിനെ ചൊല്ലി തര്‍ക്കം; തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ടിടിഇക്കു ക്രൂരമര്‍ദ്ദനം

Web Desk

ടിക്കറ്റ് പരിശോധനയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ട്രെയിനില്‍ ടിടിഇക്കു മര്‍ദനം. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ഇതര സംസ്ഥാന തൊഴിലാളികളാണ് ടിടിഇ, പെരുമ്പാവൂര്‍ സ്വദേശി കുറുപ്പന്‍ ബൈസിക്കിനെ മര്‍ദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. അന്ത്യോദയ എക്‌സ്പ്രസില്‍ ആണ് സംഭവം.
അനികൂല്‍ ഷെയ്ക്, ഷൗക്കത്തലി എന്നിവരാണ് അറസ്റ്റിലായത്. പതിനഞ്ചസംഘമാണ് തന്നെ ആക്രമിച്ചതെന്ന് ടിടിഇ പറഞ്ഞു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ 12.55 ഓടെയാണ് സംഭവം. ടിടിഇയുടെ മൊബൈല്‍ അടക്കമുള്ളവ ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിച്ചുവാങ്ങി. പരിക്കേറ്റ ബെസി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Exit mobile version