
Web Desk
ട്യൂഷന്‍ കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനികളെ ബൈക്കില്‍ പിന്തുടര്‍ന്ന് റോഡില്‍വെച്ച് അപമാനിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. ഉത്തര്‍പ്രദേശിലെ മുറാദാബാദ് ഓബ്രി സ്വദേശിയായ സല്‍മാനെയാണ് താമരശ്ശേരി പോലീസ് പോക്‌സോ ആക്ട് ചുമത്തി അറസ്റ്റ് ചെയ്തത്. തച്ചംപൊയില്‍-ഈര്‍പ്പോണ റോഡില്‍ ഞായറാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടന്നുപോവുകയായിരുന്ന രണ്ടു വിദ്യാര്‍ഥിനികളെ സല്‍മാന്‍ ബൈക്കില്‍ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് അവരുടെ ദേഹത്ത് സ്പര്‍ശിക്കുകയും ചെയ്തു. പരിഭ്രാന്തരായ വിദ്യാര്‍ഥിനികള്‍ ബഹളംവെച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ പി.സി.മുക്കിനു സമീപത്തെ ഊടുവഴിയില്‍നിന്ന് സല്‍മാനെ പിന്തുടര്‍ന്ന് പിടികൂടി. തുടര്‍ന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പ്രതിയെയും ഇയാള്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രത്യേക പോക്‌സോ കോടതിയില്‍ തിങ്കളാഴ്ച ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
