Site icon CTV Online

മെസ്ട്രൽ കപ്പ് ചലഞ്ചുമായി വി എം എച്ച് എം എച്ച് എസ് എസ് ആനയാംകുന്ന് എൻ എസ് എസ് ടീം

ആനയാംകുന്ന് : എൻ എസ് എസ് പ്രവർത്തന പദ്ധതിയായ ആശകിരൺ , ടിൻ ഫോർ ഗ്രീൻ എന്നിവയുടെ ഭാഗമായി മലപ്പുറം രണ്ടത്താണിയിൽ പ്രവർത്തിക്കുന്ന കേരള ഗവൺമെൻ്റ് വനിത ശിശു വികസന വകുപ്പിൻ്റെ അംഗീകാരത്തോടെ യുവത സാംസ്കാരിക സംഘടന യുടെ കീഴിലുള്ള ശാന്തിഭവനത്തിൽ പെൺകുട്ടികൾക്ക് മെൻസ്ട്രൽ കപ്പ് ചലഞ്ചുമായി ആനയാംകുന്ന് ഹയർ സെക്കണ്ടറി എൻ എസ് എസ് ടീം.

പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രവർത്തനമായ ടീൻ ഫോർ ഗ്രീൻ , അനാധരായ പെൺകുട്ടികൾക്ക് ആശ്വാസം നൽകുന്ന ആശാകിരൺ പദ്ധതി ഏകോപിപ്പിച്ചു കൊണ്ട് വളരെ വ്യത്യസ്തതയാർന്ന രീതിയിൽ പദ്ധതി നടപ്പിലാക്കി. എൻ എസ് എസ് കേരള നോർതേൺ റീജ്യണൽതല ഉദ്ഘാടന പരിപാടിയായിരുന്നു നടന്നത്. കോഴിക്കോട് സൗത്ത് ജില്ല എൻ എസ് എസ് കൺവീനർ എം.കെ ഫൈസൽ ഉദ്ഘാടനം ചെയ്ത പ്രോഗ്രാമിൽ തിരുവമ്പാടി ക്ലസ്റ്റർ കൺവീനർ ടി.രതീഷ്, അധ്യാപകരായ സില്ലി ബി കൃഷ്ണൻ , എം.ടി ഫരീദ , അബ്ദുൽ സലീം മേൽമുറി , ശന്തിഭവൻ വർക്കിംഗ് കമ്മറ്റി വൈസ് ചെയർമാൻ അബ്ദുൽ നാസർ പ്രോഗ്രാം ഓഫീസർ കെ.വി നസീറ എന്നിവർ സംസാരിച്ചു. അന്തേവാസികൾക്കൊപ്പം വോളണ്ടിയേഴ്സ് വിവിധ കലാപരിപാടികളും നടത്തി.

Exit mobile version