
WebDesk
മുക്കം: ഇ.എം.എസ് സഹകരണ ആശുപത്രിയും മണാശേരി കരുണ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ 1 മണി വരെ മണാശ്ശരിയിലെ അശോകാസ് ടവറിലാണ് ക്യാമ്പ് നടക്കുന്നത്. ജനറൽ മെഡിസിൻ ,എല്ലു രോഗവിഭാഗം ഗൈനക്കോളജി, ഇ.എൻ .ടി,ത്വക് രോഗ വിഭാഗങ്ങളിലെ വിദഗ്‌ദ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും ക്യാമ്പിലെ എല്ലാ സേവനങ്ങളും ടെസ്റ്റുകളും തീർത്തും സൗജന്യമായിരിക്കുമെന്നും പൊതു ജനങ്ങൾക്ക് ഈ സൗകര്യം വിനിയോഗിക്കാമെന്നും സംഘാടകർ അറിയിച്ചു.
