newsdesk
തിരുവമ്പാടി: രഹസ്യവിവരത്തെ തുടർന്ന് തിരുവമ്പാടി പോലീസ് നടത്തിയ പരിശോധനയിൽ ആനക്കാംപൊയിൽ റിസോട്ടിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന 6.32 ഗ്രാം എംഡി എം എ പിടികൂടി.യുവതിയടക്കം രണ്ടുപേരെ അറസ്റ്റു ചെയ്തു. വാവാട് വിരലാട്ട് മുഹമ്മദ് ഡാനിഷ് ( 29 ), കൈതപ്പൊയിൽ ആനോറമ്മൽ ജിൻഷ (25) എന്നിവരാണ് പിടിയിലായത്.
തിരുവമ്പാടി എസ് ഐ റസാക്ക്. വി കെ, എ എസ് ഐമാരായ രജനി, ഷീന, SCPOമാരായ അനൂപ്, ഉജേഷ്, സ്ക്പോ സുഭാഷ്,SCPOമാരായ സുബീഷ്, രജീഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
താമരശ്ശേരി പോലീസ് സബഡിവിഷനു കീഴിൽ DYSP പ്രമോദിന്റെ നേതൃത്വത്തിൽ മയക്കുമരുന്നുമാഫിയകൾക്കെതി രെ ശക്തമായ നടപടി തുടർന്നുവരികയാണ്, ജനകീയ പങ്കാളിത്വത്തോടെ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് സമൂഹത്തിൽ നിന്നും വൻ പിന്തുണയാണ് ലഭിക്കുന്നത്