Site icon CTV Online

തൃശൂരില്‍ 116 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍

Web Desk

തൃശൂരില്‍ 116 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍. നെല്ലിക്കുന്ന് സ്വദേശി അനീഷ്, കാളത്തോട് സ്വദേശി ബെനഡിക്റ്റ് എന്നിവരാണ് പിടിയിലായത്. പൂത്തോള്‍ എക്സെെസ് ആണ് പ്രതികളെ പിടികൂടിയത്.
കൂട്ടുപ്രതികളായ 2 പേര്‍ക്കായി അന്വേഷണം ആരംഭിച്ചു. നെല്ലിക്കുന്നിലെ വീട്ടില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. വേൾഡ് കപ്പ് ലക്ഷ്യമിട്ടാണ് സംഘം ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നത്.

Exit mobile version