Site icon CTV Online

മലപ്പുറത്ത് വന്‍ ലഹരിമരുന്ന് വേട്ട; ബെംഗളൂരുവില്‍നിന്ന് കടത്തിയ ലഹരിമരുന്നുമായി രണ്ടുപേര്‍ അറസ്റ്റില്‍

Web Desk

ബെംഗളൂരുവില്‍നിന്ന് കാറില്‍ കേരളത്തിലേക്ക് കടത്തിയ എം.ഡി.എം.എ. ലഹരിമരുന്ന് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വേങ്ങര കുറ്റാളൂരില്‍ പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് 780 ഗ്രാം എം.ഡി.എം.എ. കാറില്‍നിന്ന് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ്,കരിക്കണ്ടിയില്‍ മുഹമ്മദ് അഷ്‌റഫ് എന്നിവരെ അറസ്റ്റ് ചെയ്തു. ബെംഗളൂരു, ഗോവ എന്നിവടങ്ങളില്‍നിന്ന് യൂസ്ഡ് കാര്‍ വില്‍പ്പനയുടെ മറവിലാണ് സംഘം ലഹരിമരുന്ന് കടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. വന്‍തോതില്‍ എം.ഡി.എം.എ, എല്‍.എസ്.ഡി. തുടങ്ങിയ സിന്തറ്റിക് ലഹരിമരുന്ന് കടത്തുന്ന സംഘത്തെക്കുറിച്ച് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി. പി.എം. പ്രദീപ്, സി.ഐ. മുഹമ്മദ് ഹനീഫ, എസ്.ഐ. സി.കെ. നൗഷാദ്, ആന്റി നാര്‍കോട്ടിക് സ്‌ക്വാഡിലെ സി.പി.മുരളീധരന്‍ , പ്രശാന്ത് പയ്യനാട് , എം.മനോജ് കുമാര്‍, എന്‍.ടി.കൃഷ്ണകുമാര്‍, കെ.ദിനേഷ് , കെ.പ്രഭുല്‍, ജിനീഷ്, എ.എസ്.ഐ.മാരായ അശോകന്‍, മുജീബ് റഹ്‌മാന്‍, സി.പി.ഒ. മാരായ അനീഷ്,വിക്ടര്‍, ആന്റണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Exit mobile version