NEWSDESK
താമരശ്ശേരി: വിൽപ്പനക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നായ എം ഡി എം എ യുമായി മൂന്ന് പേരെ കോഴിക്കോട് റൂറൽ എസ് പി ആർ കറപ്പസാമി ഐ പി എസ് ന്റെ മേൽ നോട്ടത്തിലുള്ള ഡാൻസഫ് സംഘവും താമരശ്ശേരി പോലീസും ചേർന്ന് പിടികൂടി.
താമരശ്ശേരി കാരാടി, വിളയാറചാലിൽ സായൂജ്.വി.സി.എന്ന കുട്ടാപ്പി (33),,താമരശ്ശേരി കാരാടി പുല്ലോറയിൽ ലെനിൻരാജ്.(34),,താമരശ്ശേരി, പെരുമ്പള്ളി, പേട്ടയിൽ സിറാജ്.(28) എന്നിവരെയാണ് ഇന്നലെ 2-)o തിയ്യതി ഉച്ചക്ക് താമരശ്ശേരി -കോഴിക്കോട് റോഡിൽ ഓടക്കുന്ന് എന്ന സ്ഥലത്തുള്ള വാടക റൂമിൽ നിന്നും മയക്കു മരുന്ന് ചില്ലറ വില്പനക്കായി പാക്ക് ചെയ്യുന്നതിനിടെ പിടികൂടിയത്.
22-ഗ്രാം എം ഡി എം എ,കൂടാതെ ഇലക്ട്രോണിക് ത്രാസ്സ്, പ്ലാസ്റ്റിക് പാക്കിങ് കവറുകൾ,ലഹരി ഉപയോഗിക്കുന്ന ബോങ്ങ് എന്ന ഉപകരണങ്ങൾ , എന്നിവ പ്രതികളിൽ നിന്നും കണ്ടെടുത്തു.
ഒരു വർഷത്തോളമായി കോഴിക്കോട്, വയനാട് ജില്ലകളിൽ
മയക്കു മരുന്ന് വില്പന നടത്തി വരുന്ന സയൂജിന്റെ സഹായികളാണ് ലെനിൻരാജും, സിറാജും.
ബാംഗ്ലൂരിൽ നിന്ന് സായൂജ് എത്തിക്കുന്ന ലഹരി മരുന്ന് താമരശ്ശേരി വാടക കെട്ടിട്ടത്തിലെ റൂമിൽ വെച്ച് പാക്ക് ചെയ്ത് ഉപയോക്താക്കൾക്ക് മൊബൈൽ ഫോണിൽ ബന്ധപ്പെട്ടാണ് വില്പന.ലഭിക്കുന്ന പണം വയനാട്ടിലും മറ്റും റിസോർട്ടുകളിൽ തങ്ങി ആഡംബരജീവിതം നയിക്കുന്നതാണ്
സയൂജിന്റെ രീതി.ഒരു മാസം മുൻപ് താമരശ്ശേരി അമ്പലമുക്കിൽ നാട്ടുകാരുടെ നേർക്ക് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം ഉണ്ടായിരുന്നു.
അതേ ലഹരി മാഫിയ സംഘത്തിൽ പെട്ടായാളാണ് സയൂജ് .
പ്രതികളെ ഇന്ന് താമരശ്ശേരി കോടതിയിൽ ഹാജരാക്കും. താമരശ്ശേരി ഡി.വൈ.എസ്.പി അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നിർദേശപ്രകാരം സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ രാജീവ് ബാബു,സീനിയർ സി പി ഒ ജയരാജൻ എൻ.എം,സി പി ഒ ജിനീഷ്. പി.പി , താമരശ്ശേരി എസ് ഐ.മാരായ ജിതേഷ്.കെ.എസ്,,റോയിച്ചൻ.പി.ഡി,
റസാഖ്.വി.കെ,,എ എസ് ഐ സജീവ്. ടി, സി പി ഒ മാരായ പ്രവീൺ.സി.പി,രജിത. കെ,,രാകേഷ്.എ,
എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്