
newsdesk
മാവൂര്‍: മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച ചെരളപ്പുറം വളയന്നൂര്‍ റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്.
മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി മുനീറത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.കെ മുരളീധരന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.പി ഉമ്മര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അഷ്റഫ് കരിയേരി, മുനീറ പൊന്നമ്പുറത്ത്, മുൻ മെമ്പർ ടി.ടി കാദർ, പി ശങ്കരനാരായണൻ, കെ.സി വത്സരാജ് എന്നിവര്‍ സംസാരിച്ചു. ടി.സി അജലേഷ് സ്വാഗതവും പി.കെ വത്സരാജ് നന്ദിയും പറഞ്ഞു.
