Site icon CTV Online

മാവൂർ പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി

മാവൂർ: ലാൻഡ് ഡെവലപ്മെൻറ് പ്രവൃത്തി പുനസ്ഥാപിക്കുക, നീർത്തട അടിസ്ഥാനത്തിൽ പ്രവൃത്തി തയാറാക്കുന്നതിലെ പ്രശ്നങ്ങൾ പരിഹരിക്കുക, അശാസ്ത്രീയമായ എൻ.എം.എം.എസ് പിൻവലിക്കുക, കുടിശ്ശിക അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവൂർ പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് എം.എം. സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു. കുഞ്ഞികൃഷ്ണൻ ഒളവണ്ണ, പി. പ്രവീൺ, സി. സുരേഷ്, കെ. സുരേഷ്ബാബു, രേഷ്മ തെക്കെടത്ത് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ടി.പി. സുഭാഷിണി സ്വാഗതവും പി. ശങ്കരനാരായണൻ നന്ദിയും പറഞ്ഞു.

Exit mobile version