
newsdesk
കോഴിക്കോട് : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കായലം സ്വദേശി പുത്തില്ലം പറമ്പ് വീട്ടിൽ വിനോദ് കുമാർ (52 വയസ്) നെയാണ് മാവൂർ പോലീസ് പിടികൂടിയത്.
2025 ജൂൺ മാസം മുതൽ പല ദിവസങ്ങളിലായി 6 വയസുള്ള പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടിൽ വെച്ച് മാനസികമായും ലൈംഗികമായും പീഡിപ്പിക്കുകയായിരുന്നു.
മാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേഷ്. ടി. പി യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സലീം മുട്ടത്ത്, എസ്. സി. പി. ഒ. ഷിബു, സി. പി. ഒ റൂബി എന്നിവരാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
