Site icon CTV Online

വിൽപനയ്ക്കായി സൂക്ഷിച്ച അനധികൃത വിദേശമദ്യവുമായി മാവൂർ ,കണ്ണിപറമ്പ് സ്വദേശി അറസ്റ്റിൽ

മാവൂർ :വിൽപനയ്ക്കായി സൂക്ഷിച്ച അനധികൃത വിദേശമദ്യവുമായി കണ്ണിപറമ്പ് ആയംകുളം സ്വദേശി കൂമൂച്ചിങ്ങൽ വീട്ടിൽ മനോജിനെ മാവൂർ പോലീസ് പിടികൂടി.

മാവൂര്‍ പോലീസ് സ്റ്റേഷന്‍ സബ്ബ് ഇൻസ്പെക്ടറും സംഘവും പെട്രോളിംഗ് ഡ്യൂട്ടി ചെയ്തുവരവേ കണ്ണിപറമ്പ് ഭാഗത്ത് അനധികൃത വിദേശ മദ്യ കച്ചവടം നടക്കുന്നുണ്ടെന്ന് പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാവൂര്‍ കണ്ണിപറമ്പ് റോഡ് ജംഗ്ഷനില്‍ എത്തിയപ്പോള്‍ കയ്യില്‍ സഞ്ചിയുമായി നടന്നു വരികയായിരുന്ന പ്രതി പോലീസിനെ കണ്ട് പരിഭ്രമിച്ച് ഓടിപ്പോവാൻ ശ്രമിക്കുകയും പ്രതിയെ തടഞ്ഞ് വെച്ച് ചോദ്യം ചെയ്ത് പരിശോധിച്ചതിൽ നിന്നും ഇയാളുടെ കയ്യില്‍ ഉണ്ടായിരുന്ന സഞ്ചിയില്‍ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച 500ml യുടെ പതിനെട്ട് വിദേശ മദ്യ കുപ്പികള്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു .

മാവൂര്‍, കണ്ണിപറമ്പ് ഭാഗങ്ങളില്‍ മദ്യ വില്‍പ്പന നടത്തുന്നയാളാണ് പ്രതിയെന്നും, പ്രതിയ്ക്ക് മാവൂര്‍ പോലീസ് സ്റ്റേഷനില്‍ പൊതു സ്ഥലത്ത് വെച്ച് മദ്യപിച്ചതിനും, ആയുധം ഉപയോഗിച്ച് ആക്രമിച്ചതിനും, മദ്യപിച്ച് വാഹനം ഓടിച്ചതിനും മറ്റുമായി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. മാവൂര്‍ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ അഖില്‍. വി.പി, മുഹമ്മദ് ഷാഫി സിവില്‍ പോലീസ് ഓഫീസര്‍ വിഗിന്‍, എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

Exit mobile version