Site icon CTV Online

വാർഡ് മെമ്പറുടെ രാജി : യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്

മാവൂർ : അങ്കണവാടി ജീവനക്കാരിക്ക് നേരെ അതിക്രമം നടത്തിയ പെരുവയൽ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ എം എം പ്രസാദ് രാജിവെക്കണമെന്ന് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു വനിതാ ജീവനക്കാരിക്ക് നേരെ ജനപ്രതിനിധിയിൽ നിന്നുണ്ടായ അക്രമം ഞെട്ടൽ ഉളവാക്കുന്നതാണ്. സിപിഎമ്മിന്റെ ഏരിയ കമ്മിറ്റി അംഗം കൂടിയായ പ്രസാദിനെ സംരക്ഷിക്കുന്ന നടപടിയിൽ നിന്നും സിപിഎം പിന്മാറണം. മെമ്പറുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു.

കെ മൂസ മൗലവി അധ്യക്ഷത വഹിച്ചു. സി എം സദാശിവൻ, പേങ്കാട്ടിൽ അഹമ്മദ് ഹാജി, വി.സേതുമാധവൻ, എൻ വി കോയ, പി പി ജാഫർ മാസ്റ്റർ, അനീഷ് പാലാട്ട്, സതീഷ് കുമാർ പെരിങ്ങൊളം , ഇ പി ഹബീബ് റഹ്മാൻ, ശബരി മുണ്ടക്കൽ, ഷാജി മുണ്ടക്കൽ പ്രസംഗിച്ചു.

വാർഡ് മെമ്പർ പ്രസാദിന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.വൈ എഫ് കമ്മിറ്റി ഗ്രാമ പഞ്ചായത്ത്
ഓഫീസിലേക്കും പ്രതിഷേധ പ്രകടനം നടത്തി.പെരുവയൽ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ പേങ്കാട്ടിൽ അഹമമ്മദ് ഉദ്ഘാടനം ചെയ്തു.ജിനീഷ് കുറ്റിക്കാട്ടൂർ, അൻസാർ പെരുവയൽ, നവാസ് കുറ്റിക്കാട്ടൂർ, ഹാരിസ് പെരിങ്ങൊളം നേതൃത്വം നൽകി.

Exit mobile version