
newsdesk
മാവൂർ : ഓണാഘോഷത്തിന്റെ ഭാഗമായാണ് കണ്ണി പറമ്പ് പടാരു കുളങ്ങരയിൽ ഉദയഗാഥ ക്ലബിന്റെ ആഭിമുഖ്യത്തിൽ ജില്ലാ തല വടം വലി മത്സരം സംഘടിപ്പിച്ചത്
പങ്കാളിത്തം കൊണ്ടും ആവേശം കൊണ്ടുo മികച്ചു നിന്ന മത്സരത്തിൽ ജില്ലയിലെ പ്രമുഖരായ 16 ടീമുകളാണ് മെയ് കരുത്തിൽ മാറ്റുരച്ചത് .
വൈകിട്ട് ഏഴരയോടെ ആരംഭിച മത്സരങ്ങളുടെ ഉദ്ഘാടനം മാവൂർ പഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.കെ മുരളീധരൻ മുഖ്യാതിഥിയായിരുന്നു.ഗ്രാമ പഞ്ചായത്തംഗങ്ങളായ ചന്ദ്രിക ടീച്ചർ, മിനി തുവക്കാട്, ഉസ്മാൻ എന്നിവരും സംസാരിച്ചു.335 കിലോ ഭാര വിഭാഗത്തിൽ നിജപ്പെടുത്തിയ മത്സരത്തിൽആതിഥേയരായ ഉദയഗാഥ തിയറ്റേഴ്സ്
ധീരജവാൻ സുനിൽ കുമാറിന്റെ സ്മരണക്കായി ഏർപെടുത്തിയ ട്രോഫിയും ക്യാഷ് പ്രൈസും സ്വന്തമാക്കി. JRP അറ്റ് മാസ് മുക്കം ബി ടീമാണ് രണ്ടാം സ്ഥാനക്കാരായത്
പുണ്യാളൻസ് കുനിക്കാട് മുക്ക് മുന്നാം സ്ഥാനവും ലയൺസ് കാലിക്കറ്റ് നാലാം സ്ഥാനക്കാരുമായി. ആവേശകരമായ മത്സരം കാണാൻ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനാളുകളാണ് മത്സര വേദിയിലെത്തിയിരുന്നത്
മത്സരങ്ങൾക്ക് ക്ലബ് ഭാരവാഹികളായ സുരേഷ് പി.കെ രാജേന്ദ്രൻ പി. രാജേഷ് ഇ എം എന്നിവർ നേത്യത്വം നൽകി.
