
newsdesk
മാവൂർ: മൈത്രി റെസിഡന്റ്സ് അസോസിയേഷനും ട്രിനിറ്റി സൂപ്പർ സ്പെഷാലിറ്റി കണ്ണാശുപത്രിയും ചേർന്ന് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
കാണിയാത്ത് മദ്രസയിൽ നടന്ന പരിപാടി മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മൈത്രി പ്രസിഡന്റ് ബൈജു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജയശ്രി ദിവ്യപ്രകാശ് ആശംസകൾ നേർന്നു.
സെക്രട്ടറി പി.പി. അബ്ദുൽ മജീദ് സ്വാഗതവും മൈത്രി ട്രഷറര്‍ ഹനീഫ കൈതക്കൽ നന്ദിയും പറഞ്ഞു.
