Site icon CTV Online

മാവൂർ ഡിവിഷൻ ഗ്രാറ്റിറ്റ്യൂഡ് അസംബ്ലി സമാപിച്ചു

മാവൂർ : എസ് എസ് എഫ് അമ്പതിമൂന്ന് വർഷം പിന്നിടുന്നതിന്റെ ഭാഗമായി സ്ഥാപകദിനത്തിൽ മാവൂർ ഡിവിഷൻ ഗ്രാറ്റിറ്റ്യൂഡ് അസംബ്ലി പെരുവയൽ ഐ സി സി യിൽ വെച്ച് നടന്നു.

വൈകുന്നേരം പൂവ്വാട്ട്പറമ്പ് ജീലാനി മസ്ജിദിൽ നിന്ന് സയ്യിദ് ഫളൽ ഹാഷിം തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച വിദ്യാർത്ഥി റാലി ഇബ്രാഹിം സഖാഫി താത്തൂർ ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാർത്ഥി റാലിക്ക് ശേഷം പെരുവയലിൽ നടന്ന ഗ്രാറ്റിറ്റ്യൂഡ് അസംബ്ലി ഡിവിഷൻ പ്രസിഡന്റ്‌ സയ്യിദ് നസീബ് സഖാഫിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മജീദ് മാസ്റ്റർ അരിയല്ലൂർ മുഖ്യപ്രഭാഷണം നടത്തി.

മുസ്ലിം ജമാഅത്ത് സോൺ വൈസ് പ്രസിഡന്റ്‌ മൂസ സഖാഫി, സോൺ സെക്രട്ടറി ബഷീർ ഹാജി ആർ ഈ സി, എസ് വൈ എസ് സോൺ സെക്രട്ടറി ഖാലിദ് പെരുവയൽ, എസ് എസ് എഫ് ജില്ല സെക്രട്ടറി റാഷിദ്‌ പുല്ലാളൂർ, ജലാൽ സഖാഫി എന്നിവർ സംസാരിച്ചു. ഷുഹൈബ് കാമിൽ സഖാഫി സ്വാഗതവും അജ്മൽ താത്തൂർ പൊയിൽ നന്ദിയും പറഞ്ഞു .

Exit mobile version