ശക്തമായ കാറ്റിലും മഴയിലും കൃഷി നാശം ; ഒടിഞ്ഞു വീണത് 500 ഓളം വാഴകൾ

മാവൂർ : രണ്ടു ദിവസമായി അടിക്കടി ഉണ്ടാവുന്ന ശക്തമായ കാറ്റിലും മഴയിലും വാഴ കൃഷി നാശം സംഭവിച്ചു .ചാത്തമംഗലം പഞ്ചായത്തിലെ വെള്ളലശ്ശേരി വയലിലാണ് നേന്ത്ര വാഴകൾ വ്യാപകമായി നശിച്ചത് .ഇവിടെ കൃഷി ചെയുന്ന കർഷകൻ ആയ പ്രകാശൻ പൊന്നാക്കാതടത്തിനാണ് ഏറെയും കൃഷിനാശം സംഭവിച്ചത് .

500 ഓളം വാഴകളാണ് ഇവിടെ ഒടിഞ്ഞു വീണത് .ഒന്നര മാസത്തിനകം വിളവെടുക്കാവുന്നതായിരുന്നു ഒടിഞ്ഞുവീണ വാഴകളുടെ കലകൾ .വിളവെടുപ്പിന് പാകമാവുന്നതിനു മുൻപേ വാഴകൾ കൂട്ടമായി ഒടിഞ്ഞു വീണതോടെ വലിയ സാമ്പത്തിക ബാധ്യതയാണ് ഈ കർഷകന് ഉണ്ടായത് .ബാങ്കുകളിൽ നിന്ന് വാഴ്പ് യെടുത്താണ് ഇത്തവണ കൂടുതൽ വാഴക്കൃഷി ഇറക്കിയത് .ഈ കൃഷിയാണ് നശിച്ചത് ,ഇനി എന്ത് ചെയ്യും എന്ന അവസ്ഥയിൽ ആണ് കർഷകൻ .

error: Content is protected !!