
Local News
മാവൂർ തെങ്ങിലകടവ് കോട്ടകുന്ന് പാടത്തുംകണ്ടി ശാന്തയുടെ മറച്ചുകെട്ടിയ ഷെഡിലേക്ക് സൗജന്യമായി വൈദ്യതി എത്തിച്ച് നൽകി മാവൂർ കെ.എസ്.ഇ ബി.ഇലട്രിക്കൽ സെക്ഷൻ സ്റ്റാഫ് കൗൺസിൽ. വൈദ്യുതീകരിക്കാനാവശ്യമായ മുഴുവൻ ചിലവും കെ.എസ്.ഇ.ബി. സെക്ഷൻ സ്റ്റാഫ് തന്നെയാണ് വഹിച്ചത്.ഇക്കാലമത്രയും മണ്ണെണ്ണ വിളക്കിൻ്റെ തിരി വെട്ടം മാത്രമായിരുന്നു ഈ ഷെഡിലുണ്ടായിരുന്നത്.
വൈദ്യുതി നൽകുന്നതിൻ്റെ സ്വിച്ച് ഓൺ കർമ്മം മാവൂർ കെ.എസ്.ഇ.ബി.അസിസ്റ്റൻറ് എഞ്ചിനിയർ റിഥിൻ റാം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം രജിത നെടുംകണ്ടത്തിൽ, സബ് എഞ്ചിനിയർ അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി കെ.വി.പ്രഭാകരൻ, ഇ.ടി. ബ്രിജേഷ്, സി.ഷാജു,ഹരിദാസൻ കിഴക്കെ തൊടി, അബ്ദുള്ള കുറ്റി കുളം തുടങ്ങിയവർ സംബന്ധിച്ചു.
