Site icon CTV Online

മാവൂർ ഗവ. മാപ്പിള യു.പി.സ്‌കൂൾ പരിസരം ശുചീകരിച്ചു

Local News

കോവിഡ് പ്രതിസന്ധിയിൽ അധ്യായനം മുടങ്ങി ആളനക്കമില്ലാതായതോടെ കാടുപിടിച്ച മാവൂർ ഗവ. മാപ്പിള യു.പി.സ്ക്കൂൾ പരിസരം ശുചീകരിച്ചു. മാവൂരിലെ സന്നദ്ധ സേവന സംഘടനയായ മാവൂർ കൂട്ടായ്മയുടെ നേതൃത്ത്വത്തിലാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. മാവൂർ കൂട്ടായ്മയുടെ ഇരുപതോളം പ്രവർത്തകർ ചേർന്നാണ് ശുചീകരണം നടത്തിയത്. മാവൂർ കൂട്ടായ്മ കോഡിനേറ്റർ വിച്ചാവ മാവൂർ ഉൽഘാടനം ചെയ്തു.
സ്കൂൾ എസ് എം.സി.ചെയർമാൻ ന്യാസ് പി റാം, കൂട്ടായ്മ അംഗങ്ങളായ എം പി.അബ്ദുള്ളക്കുട്ടി, ഷരീഫ് പള്ളിയോൾ, ബാവ ആയോത്ത്, റിയാസ് മാവൂർ ,ഷിഹാബ് പാറമ്മൽ, മൺസൂർ കച്ചേരിക്കുന്ന്,
എം.പി.അസീസ്, ബഷീർ കുതിരാടം തുടങ്ങിയവർ നേതൃത്ത്വം നൽകി.

Exit mobile version