Site icon CTV Online

മട്ടന്നൂര്‍ നഗരസഭ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി; യുഡിഎഫിന് അപ്രതീക്ഷിത കുതിപ്പ്

Web Desk

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് ഇഞ്ചോടിഞ്ച് പോരാട്ടമാണ് എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ നടക്കുന്നത്. രണ്ട് റൗണ്ടുകൾ പൂർത്തിയായപ്പോൾ എൽ.ഡി.എഫ് 21 സീറ്റുകളിലും യു.ഡി.എഫ് 14 സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. അഞ്ചാം വാർഡായ ആണിക്കരിയിൽ ലീഗ് സ്ഥാനാർഥി ഉമൈബ ടീച്ചർ വിജയിച്ചു. എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.

മണ്ണൂർ, പൊറോറ, ഏളന്നൂർ , ആണിക്കരി, പെരിഞ്ചേരി തുടങ്ങിയ ഡിവിഷനുകൾ യു.ഡി.എഫിനൊപ്പം നിന്നപ്പോൾ കീച്ചേരി, കല്ലൂർ, കുഴിക്കൽ, കയനി- ദേവർകാട്, നെല്ലൂന്നി, കാര തുടങ്ങിയവ എൽ.ഡി.എഫ് നേടി. കഴിഞ്ഞ തവണ യു.ഡി.എഫിന് 7 സീറ്റ് മാത്രമായിരുന്നു ലഭിച്ചത്. മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ പുരോ​ഗമിക്കുന്നത്. ഇക്കുറി തപാൽ വോട്ടില്ല.

Exit mobile version