കോഴിക്കോട്, വിലങ്ങാട് ഉരുൾപൊട്ടൽ: കാണാതായ അധ്യാപകൻ മാത്യുവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കോഴിക്കോട്: വിലങ്ങാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ കാണാതായ റിട്ടയേ‍ർഡ് അധ്യാപകൻ മാത്യു എന്ന മത്തായി (60) മരിച്ചു. മൃതദേഹം അപകട സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെ പുഴയിൽ നിന്ന് കണ്ടെത്തി. ലോഡിംഗ് തൊഴിലാളികളും റസ്‌ക്യൂ ടീം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രാത്രിയാണ് കോഴിക്കോടിൻ്റെ വടക്കൻ മേഖലയിൽ ഉരുൾ പൊട്ടൽ ഉണ്ടായത്. വാണിമേൽ പഞ്ചായത്തിലെ വിലങ്ങാടും സമീപ സ്ഥലങ്ങളായ അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂർ, പന്നിയേരി മേഖലകളിൽ തുടർച്ചായി 9 തവണ ഉരുൾപൊട്ടി. മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴയിലൂടെ മലവെള്ള പാച്ചിലിൽ വലിയ പാറകല്ലുകളും മരങ്ങളും ഒഴുകി വന്നു. തീരത്തെ 12 വീടുകൾ ഒലിച്ചു പോയി. നിരവധി വാഹനങ്ങളും തക‍ർന്നിരുന്നു.

അർജുനായുള്ള തിരച്ചിൽ നിലച്ചു; യന്ത്രം ഉപയോഗിക്കാമെന്ന് അറിയിച്ച് കേരള കാർഷിക സർവകലാശാല
തിരച്ചിലിന് ഗംഗാവലി പുഴയിലെ മണ്ണ് നീക്കുന്നതുമായി ബന്ധപ്പെട്ടാണ് തൃശൂർ കാർ‌ഷിക സർവകലാശാലയിൽനിന്നുള്ള പ്രതിനിധികൾ സ്ഥലം സന്ദർശിച്ചു പരിശോധന നടത്തിയത്. ജലയാനവുമായി ബന്ധിപ്പിക്കുന്ന മണ്ണുമാന്തി യന്ത്രമാണ് തൃശൂരിൽനിന്ന് എത്തിക്കുക. ഇക്കാര്യം ഉത്തര കന്നഡ ജില്ലാ ഭരണകൂടം തൃശൂർ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.

error: Content is protected !!