സൈബർ തട്ടിപ്പ്: കോഴിക്കോട് കേസുകളിൽ വൻ വർധന; 6 മാസം, റാഞ്ചിയത് 15.34 കോടി രൂപ

കോഴിക്കോട്∙ സൈബർ തട്ടിപ്പുകാർ ഇക്കൊല്ലം സിറ്റി സ്റ്റേഷനുകളിലെ പരിധിയിൽ നിന്നു

ഉയർന്ന വരുമാനക്കാരെ നിക്ഷേപ, ട്രേഡിങ് പദ്ധതികൾ വഴിയും താഴ്ന്ന വരുമാനക്കാരെ സാമ്പത്തിക സഹായം, വായ്പകൾ വഴിയുമാണ് കെണിയിൽ വീഴ്ത്തിയിരിക്കുന്നത്. കെഎസ്ഇബി ബിൽ, മാട്രിമോണിയൽ, എഐ, ഡീപ് ഫേക്ക്, ഒഎൽഎക്സ്, കെവൈസി അപ്ഡേഷൻ എന്നിവയുടെ പേരിലുള്ള തട്ടിപ്പുകൾ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും ജനങ്ങളിലുണ്ടായ അവബോധം മൂലം ഈ വർഷം ഉണ്ടായിട്ടില്ല. തട്ടിപ്പുകാർ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതു വഴിയും വാഗ്ദാനങ്ങളിൽ വീണു വൻ തുക മുൻകൂറായി നൽകുന്നതു വഴിയുമാണു പണം കൂടുതലും നഷ്ടമായത്.

സൂക്ഷിക്കുക
∙ ഇമെയിലുകൾ, മെസേജുകൾ, ഫോൾ കോളുകൾ, മറ്റ് സമൂഹമാധ്യമങ്ങൾ എന്നിവയിലൂടെ ലഭിക്കുന്ന അനാവശ്യ ഓഫറുകളോട് പ്രതികരിക്കരുത്.

∙അസാധാരണമായ നേട്ടം വാഗ്ദാനം ചെയ്യുന്ന ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമുകളിലോ നിക്ഷേപ പദ്ധതികളോ പണം നിക്ഷേപിക്കരുത്.

∙ കൊറിയറിൽ നിങ്ങളുടെ പേരിൽ ലഹരിമരുന്ന് എത്തി അറസ്റ്റ് ഒഴിവാക്കാൻ പണം അടയ്ക്കുക എന്ന തരത്തിലുള്ള സന്ദേശങ്ങളോടു പ്രതികരിക്കരുത്. ഒരു അന്വേഷണ സംഘവും പണം ആവശ്യപ്പെടാറില്ല.

∙ ബാങ്കുകളുടേതെന്നു തോന്നുന്ന സന്ദേശങ്ങൾ ബാങ്കിൽ അന്വേഷിച്ച് ഉറപ്പുവരുത്തുക.

∙വലിയ തുക മുൻകൂറായി അടയ്ക്കേണ്ടി വരുന്ന ജോലിവാഗ്ദാനം, സമ്മാന വാഗ്ദാനം എന്നിവയെല്ലാം തട്ടിപ്പുകളാണ്.

∙ഓൺലൈൻ ഷോപ്പിങ്ങിന് ഉപയോഗിക്കുന്ന വെബ്സൈറ്റുകൾ യഥാർഥമാണെന്ന് ഉറപ്പുവരുത്തുക.

error: Content is protected !!