Site icon CTV Online

മാങ്ങ പറിക്കുന്നതിനിടെ ഹോട്ടലുടമ ഷോക്കേറ്റ് മരിച്ചു

മുക്കം : മാങ്ങ പറിക്കുന്നതിനിടെ ഹോട്ടലുടമ ഷോക്കേറ്റ് മരിച്ചു . കൊടിയത്തൂർ പന്നിക്കോട് പന്നിക്കോട് ലോഹിയേട്ടൻ്റെ ചായക്കട എന്ന പേരിൽ ഹോട്ടൽ നടത്തിവരുന്ന മണ്ണെടുത്ത് പറമ്പിൽ ലോഹിതാക്ഷനാണ് (63) മരിച്ചത്.

വീടിൻ്റെ ടെറസിൽ നിന്നും ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരിന്നു. തിങ്കളാഴ്ച പകൽ 10 മണിയോടെയായിരുന്നു സംഭവം.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

Exit mobile version