Site icon CTV Online

മണാശ്ശേരി ശ്രീ കുന്നത്ത് തൃക്കോവിൽ വിഷ്ണുക്ഷേത്രത്തിൽ സർപ്പബലി നടത്തി

മുക്കം : മണാശ്ശേരി ശ്രീ കുന്നത്ത് തൃക്കോവിൽ വിഷ്ണുക്ഷേത്രത്തിൽ നിരവധി ഭക്തജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സർപ്പബലി നടത്തി.

സർപ്പ ദോഷം അകറ്റുന്നതിനും കുടുംബ ഐശ്വര്യത്തിനുമായി നടത്തുന്ന സർപ്പബലി വഴിപാട് കഴിക്കുന്നതിനായി നൂറുകണക്കിന് ഭക്തന്മാർ ക്ഷേത്രത്തിൽ എത്തി. പൂജാദി കാര്യങ്ങൾക്ക് പേരൂർ ഇല്ലം നീലകണ്ഠൻ നമ്പൂതിരി, വീട്ടിക്കാട്ട് ഇല്ലം മനു ഗോവിന്ദ് നമ്പൂതിരി, ഒഴുകിൽ തട്ടയൂർ മനോഹരൻ നമ്പൂതിരി, കോളേരി മധു നമ്പൂതിരി, കാരന്തൂർ രാമചന്ദ്രൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.


ക്ഷേത്രം കമ്മിറ്റി ഭാരവാഹികളായ പി. ചന്ദ്രമോഹനൻ, രാമൻ ഇരട്ടങ്ങൽ, എൻ. ശൈലജ, രവീന്ദ്രൻ, കൈലാസൻ, വസന്ത, ഉമ, പ്രദീപ്, ഷാജി , മനോജ് എന്നിവർ നേതൃത്വം നൽകി.

Exit mobile version