Site icon CTV Online

പുത്തൻ ബിഎംഡബ്ല്യുവിന്റെ പ്രൗഡിയിൽ പ്രിയ തരാം മഞ്ജു വാരിയ

WebDesk

പുതിയ ബൈക്ക് സ്വന്തമാക്കി മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ. ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 എന്ന മോഡലിലാണ് മഞ്ജുവിന്റെ ഇനിയുള്ള യാത്ര.
ഇൻസ്റ്റഗ്രാമിലൂടെ മഞ്ജു വാര്യർ തന്നെയാണ് പുതിയ സന്തോഷത്തെ കുറിച്ച് അറിയിച്ചത്. ‘ ധൈര്യത്തിന്റെ ചെറിയ കാൽവയ്പ്പ് നല്ലൊരു തുടക്കം തന്നെയാണ്. നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. അതുകൊണ്ട് റോഡിൽ എന്നെ കണ്ടാൽ ദയവായി സമാധാനത്തോടെ സഹകരിക്കണം. പ്രചോദനമായതിന് നന്ദി അജിത്ത് കുമാർ സർ’- മഞ്ജു കുറിച്ചു.
നേരത്തെ തമിഴ് സൂപ്പർ താരം അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് യാത്ര നടത്തിയിരുന്നു മഞ്ജു.

Exit mobile version