Site icon CTV Online

“കാണികളെ ആവേശഭരിതരാക്കി മുക്കം ഫെസ്റ്റിൽ മഞ്ജു വാര്യരും”

WebDesk

മുക്കം ഫെസ്റ്റിൽ കാണികളെ ആവേശഭരിതരാക്കി മഞ്ജു വാര്യർ എത്തി. മുക്കം ഫെസ്റ്റിന്റെ നാലാം ദിനമായ ഇന്നലെയാണ് മഞ്ജു വാരിയർ എത്തിയത്. മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറിന്റെ കടന്നു വരവ് മുക്കം ഫെസ്റ്റിന്റെ മാറ്റ് കൂട്ടി. ആയിരകണക്കിന് ജനങ്ങളാണ് മഞ്ജുവിനെ കാണാൻ ആയി മുക്കം ഫെസ്റ്റിലേക്ക് ഒഴുകിയെത്തിയത്. ആയിശ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് മുക്കം റോസ് സിനി പാലസ് തീയേറ്ററിലും മുക്കം ഫെസ്റ്റ് സന്ദർശിക്കാനും മഞ്ജു എത്തിയത്.

Exit mobile version