Site icon CTV Online

അട്ടപ്പാടിയിൽ വീണ്ടും മാങ്ങാകൊമ്പൻ എത്തി

WebDesk

അട്ടപ്പാടി ഷോളയൂർ ചാവടിയൂരിൽ വീണ്ടും മാങ്ങാകൊമ്പൻ എത്തി. ചാവടിയൂരിൽ ജനവാസ കേന്ദ്രത്തിലാണ് മാങ്ങാകൊമ്പൻ എത്തിയത്. കട്ടാ മുട്ടുക്കൽ സ്വദേശി തമണ്ടന്റെ വീടിന് മുന്നിൽ ഇന്ന് രാവിലെ 6 മണിക്കാണ് മാങ്ങാക്കൊമ്പൻ എത്തിയത്.
അട്ടപ്പാടി മിനർവാ മേഖലയിൽ സ്ഥിരമായി ഇറങ്ങുന്ന ആനയാണ് മാങ്ങാക്കൊമ്പന്. സ്ഥിരമായി മാങ്ങ പറിച്ചിടുന്നതിനാലാണ് ആനയ്ക്ക് മാങ്ങാകൊമ്പനെന്ന പേര് വന്നത്.
സാധാരണയായി പുലർച്ചെ ജനവാസ മേഖലയിലിറങ്ങുന്ന മാങ്ങാക്കൊമ്പൻ രാവിലെയോടെ പുഴ വഴി കാട്ടിലേക്ക് തന്നെ മടങ്ങാറുണ്ട്.

Exit mobile version