Site icon CTV Online

മാനന്തവാടിയിൽ കോടഞ്ചേരി സ്വദേശി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു രണ്ടുപേർ മരണപ്പെട്ടു

മാനന്തവാടി: മാനന്തവാടി കൂളിവയൽ കാപ്പുംചാലിൽ കാറും കെഎസ്ആർടിസി ബസ്സും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. കോടഞ്ചേരി വേളംകോട് കല്ലന്ത്രമേട് സ്വദേശി വെള്ളാങ്കൽ രഞ്ജു മാത്യു (35) ആണ് മരണപ്പെട്ടത്. കൂടെ മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാറിൽ കുടുങ്ങി കിടന്ന ഒരാളെ ഫയർ ഫോഴ്‌സ്‌ എത്തി കാർ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. 4പേർ ആണ് കാറിൽ ഉണ്ടായിരുന്നത്.പരിക്കേറ്റ വരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസ്സുമായി നേർക്കുനേർ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാറിനുള്ളിൽ കുടുങ്ങിയവരെ നാട്ടുകാരും അഗ്നിശമനസേനയും പോലീസും ചേർന്നാണ് പുറത്തെടുത്തത്.

ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല.

Exit mobile version