
newsdesk
മുക്കം: മണാശ്ശേരിയിൽ രൂക്ഷമായ ഗതാഗത തടസ്സത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുകയാണ്.വൈകുന്നേരങ്ങളിൽ മണാശ്ശേരി അങ്ങാടി ഗതാഗത തടസ്സം കൊണ്ട് വീർപ്പ് മുട്ടുന്നത് പലതവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരമുണ്ടാവാത്ത അവസ്ഥയാണ്.
മണാശ്ശേരി അങ്ങാടിയിൽ മേൽപ്പാലം നിർമ്മിച്ചാൽ ഗതാഗത തടസ്സത്തിന് ശാശ്വത പരിഹാരമാവുമെന്നാണ് കരുതുന്നത്.ഒപ്പം 45 മീറ്റർ വീതി ഉള്ള റോഡും ഫ്രീ ലെഫ്റ്റ് ഉം സിഗ്നൽ സംവിധാനവും വരുമ്പോൾ എല്ലാം സുരക്ഷിതമാവും
മണാശ്ശേരി എം.എ.എം.ഒ കോളേജ്, കെ.എം.സി.ടി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നിന്നും ഇരുചക്ര വാഹനങ്ങളടക്കം നൂറ് കണക്കിന് വാഹനങ്ങളാണ് മണാശ്ശേരി ജംഗ്ഷൻ വഴി കടന്ന് പോകുന്നത്.ഗതാഗതക്കുരുക്ക് അഴിക്കാൻ മഴ നനഞ്ഞും നാട്ടുകാർ രംഗത്തിറങ്ങുന്നതും അങ്ങാടിയിൽ പതിവ് കാഴ്ച്ചയാണ്.