ഭാര്യയെ വെട്ടിക്കൊന്നു, പരിക്കേറ്റ മക്കളും ഗുരുതരാവസ്ഥയിൽ; പ്രതിയായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

തൃശൂർ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. തൃശൂർ മുരിങ്ങൂരിൽ ഇന്ന് രാവിലെയാണ് സംഭവം. മുരിങ്ങൂർ സ്വദേശി ഷീജയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ബിനുവിനെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊരട്ടി കമ്യൂണിറ്റി ഹാളിന് പിൻവശത്തുള്ള ട്രാക്കിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

ഷീജയെ വെട്ടിക്കൊലപ്പെടുത്തിയ ബിനു പതിനൊന്നും എട്ടും വയസുള്ള മക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ആൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ബിനുവിനായി തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

error: Content is protected !!