Site icon CTV Online

കണ്ണൂരിൽ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂര്‍: മൊറാഴയില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ലോട്ടറി വില്‍പ്പന തൊഴിലാളിയായ കെ.പി.സുധീഷ് ആണ് മരിച്ചത്. മൊറാഴ സൗത്ത് എല്‍.പി സ്‌കൂളില്‍ വോട്ടു ചെയ്യാനായി എത്തിയപ്പോഴാണ് സംഭവം.

ഇയാള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നെന്നാണ് വിവരം. രാവിലെ വോട്ടു ചെയ്യാനായി എത്തിയപ്പോള്‍ ക്യൂ ഉണ്ടായിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ വോട്ടു ചെയ്യാനായി അകത്തേക്ക് പോകുകയായിരുന്നു. വോട്ട് ചെയ്യുന്നതിന് തൊട്ടുമുമ്പ് കുഴഞ്ഞുവീഴുകയായിരുന്നു.

Exit mobile version