Site icon CTV Online

ചാലക്കുടിയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം

WebDesk

തൃശൂര്‍ ചാലക്കുടിയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ചാലക്കുടി പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഷാജി എന്ന യുവാവ് ആണ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടി ട്രാന്‍സ്‌ഫോര്‍മറില്‍ കയറി ആത്മഹത്യാശ്രമം നടത്തിയത്.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബഹളമുണ്ടാക്കിയതിനാണ് ചാലക്കുടി സ്വദേശിയായ ഷാജിയെ കസ്റ്റഡിയില്‍ എടുത്തത്. ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ ഷാജിക്ക് വൈദ്യുതാഘാതമേല്‍ക്കുകയും തെറിച്ച് വീണ് പരുക്കേല്‍ക്കുകയുമായിരുന്നു. സാരമായി പരുക്കേറ്റ ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version