Site icon CTV Online

പാലക്കാട് കോൺഗ്രസ് ഓഫീസിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ

Web Desk

പാലക്കാട് മുതലമട കോൺഗ്രസ് ഓഫീസിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ. ഓഫീസിലെ കൊടിമരത്തിലാണ് സ്രാമ്പിച്ചിവിള സ്വദേശി മുരളി തൂങ്ങിമരിച്ചത്. ഇയാൾ കുറച്ചുകാലമായി വീട്ടുകാരുമായി പിണങ്ങിക്കഴിയുകയാണ്. കാമ്പ്രാത്ത് ചള്ളയിലുള്ള കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിലായിരുന്നു ഇയാൾ കുറച്ചുനാളുകളായി താമസിച്ചുവന്നിരുന്നത്.

Exit mobile version