തിരുവനന്തപുരത്ത് വനിതാ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു , യുവതിയുടെ നില ഗുരുതരം

NEWSDESK

തിരുവനന്തപുരം: യുവതിയെ കുത്തിയതിനുശേഷം സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. തിരുവനന്തപുരം നേമത്താണ് സംഭവം. നേമം സ്വദേശിനി രമ്യ രാജീവിനാണ് കുത്തേറ്റത്.

ദീപക്ക് എന്ന യുവാവാണ് രമ്യയെ കുത്തിയതിനുശേഷം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രമ്യയുടെ നില ഗുരുതരമെന്നാണ് വിവരം. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയ രമ്യ നേമത്തുള്ള സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്നു. രമ്യയും ദീപക്കും നാല് വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക്ക് തന്നോടൊപ്പം ഇറങ്ങിവരാൻ ആവശ്യപ്പെട്ടു. ഇത് രമ്യ നിരസിച്ചതോടെ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് രമ്യയെ ആക്രമിക്കുകയായിരുന്നു. ശേഷം സ്വയം കഴുത്തറുക്കുകയും ചെയ്തു. ദീപക് അപകടനില തരണം ചെയ്തതായി വിവരമുണ്ട്. സംഭവത്തിൽ നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

error: Content is protected !!