Site icon CTV Online

വാക്ക് തർക്കതിനിടെ ഒരാൾക്ക് കുത്തേറ്റു; പ്രതി ഒളിവിൽ

Web Desk

കൂടരഞ്ഞിയിൽ വാക്ക് തർക്കതിനിടെ കുത്തേറ്റ് ഒരാൾക്ക് ഗുരുതര പരുക്ക്. കൂടരഞ്ഞി സ്വദേശി പൊന്നമ്പേലിൽ ജോയിക്കാണ് കത്തികുത്തിൽ പരുക്കേറ്റത്. മുള്ളനാണിക്കൽ മത്തായി എന്നയാളാണ് കുത്തിയത്. കുത്തേറ്റ ജോയി മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ മുള്ളനാണിക്കൽ മത്തായി എന്നയാൾ ഒളിവിലാണ്. മത്തായിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version