
newsdesk
കൊച്ചി: സ്വകാര്യബസില്‍ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 4.15 നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ പുത്തൂര്‍ സ്വദേശി ഷിനോദാണ് (45) അറസ്റ്റിലായത്.
യുവതിയുടെ പരാതിയില്‍ കൊച്ചി സിറ്റി വനിതാ പൊലീസിന്റെ സിറ്റി വാരിയേഴ്സാണ് ഇയാളെ പിടികൂടിയത്. ഗുരുവായൂര്‍ വൈറ്റില റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ യാത്രചെയ്ത തൃശ്ശൂര്‍ സ്വദേശിനിക്കുനേരേയാണ് ലൈംഗികാതിക്രമം നടത്തിയത്.
