Site icon CTV Online

പരിയാരം മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു

Web Desk

പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു. പയ്യന്നൂര്‍ വെള്ളൂര്‍ പാലത്തറ സ്വദേശി മൂപ്പന്റകത്ത് അബ്ദുള്‍ അസീസ് (75) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പതോടെയാണ് സംഭവം. നാല് ദിവസം മുന്‍പാണ് അബ്ദുള്‍ അസീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂട്ടിരിപ്പുകാരന്‍ ബാത്ത് റൂമില്‍ പോയ സമയത്ത് ഇദ്ദേഹം ആശുപത്രിയുടെ ഏഴാം നിലയില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു. അബ്ദുള്‍ അസീസ് ശ്വാസകോശ അര്‍ബുദത്തിന്ചികിത്സയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Exit mobile version