
News Desk
ഇടുക്കിയിൽ ഗൃഹനാഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാമ്പാടുംപാറയിലാണ് സംഭവം. നെല്ലിപ്പാറ സ്വദേശി സന്തോഷ് (45) ആണ് മരിച്ചത്. കടക്കെണിയെ തുടർന്നാണ് ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് സന്തോഷിന്റെ ഭാര്യ ഗീത പറഞ്ഞു.
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഗീത പറഞ്ഞു. ലോക്ക് ഡൗൺ പ്രതിസന്ധിയെ തുടർന്നാണ് തിരിച്ചടവ് മുടങ്ങിയതെന്നും ഗീത വ്യക്തമാക്കി. ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പേര് കുറിപ്പിൽ എടുത്ത് പറയുന്നുണ്ട്.
