വീടിന്റെ ഓട് ശരിയാക്കുന്നതിനിടെ വീണു പരുക്കേറ്റ ഗൃഹനാഥൻ മരിച്ചു

വാണിമേൽ∙ വീടിന്റെ ഓട് ശരിയാക്കുന്നതിനിടെ വീണു പരുക്കേറ്റ ഗൃഹനാഥൻ മരിച്ചു. വാണിമേൽ ഭൂമിവാതുക്കൽ പറമ്പത്ത് കയമക്കണ്ടി വി.പി.മൊയ്തുഹാജി (68) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന മൊയ്തുഹാജിയെ കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഭാര്യ: റാബിയ. മക്കൾ: റഊഫ്, റഈസ്, റഫീദ.

error: Content is protected !!