മദ്യലഹരിയിൽ കാർ ഓടിച്ച് യുവാവിൻ്റെ പരാക്രമം;കാറിന്റെ ഒരു ഭാഗത്തെ ടയർ ഊരിപ്പോയ വിവരം പോലും യുവാവ് അറിഞ്ഞിരുന്നില്ല

NEWSDESK

ആലപ്പുഴയിൽ മദ്യലഹരിയിൽ വാഹനം ഓടിച്ച് യുവാവിൻ്റെ പരാക്രമം. അരൂർ മുതൽ വാരനാട് വരെ വിവിധ വാഹനങ്ങളെ ഇടിച്ചു. കാറിന്റെ ഒരു ഭാഗത്തെ ടയർ ഊരിപ്പോയ വിവരം പോലും യുവാവ് അറിഞ്ഞിരുന്നില്ല. വാരനാട് ജംഗ്ഷനിൽ മറ്റൊരു കാറിൽ ഇടിച്ചാണ് വാഹനം നിന്നത്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വൈക്കം ഉദയനാപുരം സ്വദേശി ദീപക് നായർ എന്നയാളാണ് മദ്യലഹരിയിൽ കാർ ഓടിച്ചത്. അപകടകരമായ രീതിയിൽ കാറ് ഓടിച്ച ഇയാൾ കാറും ബൈക്കും ഉൾപ്പടെ പത്തോളം വാഹനങ്ങളെ ഇടിച്ചു. ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്കേറ്റു.

കാറിന്റെ ഒരു ഭാഗത്തെ ടയർ ഉണ്ടായിരുന്നില്ല. വാരനാട് ജംഗ്ഷനിൽ മറ്റൊരു കാറിൽ ഇടിച്ചാണ് വാഹനം നിന്നത്. നാട്ടുകാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

error: Content is protected !!