Site icon CTV Online

കോഴിക്കോട് കൊടുവള്ളിയിൽ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

WebDesk

കൊടുവള്ളി സ്വദേശി കക്കോടൻ നസീർ (42) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ കുറുന്താറ്റിൽ നിന്നാണ് നസീറിന് ഇടിമിന്നലേറ്റത്. സ്ഥലമിടപാടുമായി ബന്ധപ്പെട്ടാണ് നസീർ അടക്കം മൂന്നു പേർ കിഴക്കോത്ത് എത്തിയത്. കൂടെയുണ്ടായിരുന്ന രണ്ടു പേർക്കും മിന്നലേറ്റെങ്കിലും മറ്റ് പ്രശ്നങ്ങൾ ഇല്ല.
മിന്നലേറ്റ് വീണ നസീർ എഴുന്നേറ്റ് തന്റെ കൈക്ക് എന്തെങ്കിലും പറ്റിയോ എന്ന് നോക്കാൻ സുഹൃത്തുക്കളോട് പറഞ്ഞു. പിന്നാലെ വീണ്ടും നിലത്തേക്ക് വീഴുകയും മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന വിവരം. പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു.

Exit mobile version