
newsdesk
തിരുവനന്തപുരം: അഞ്ചുമാസം ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കാണിച്ച് മടങ്ങവേ സ്വകാര്യബസിൽ നിന്ന് തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം. നഗരൂർ കടവിള പുല്ലുതോട്ടം വിശാൽ വിലാസത്തിൽ ദേവരാജ് (39) ആണ് മരിച്ചത്.
കിളിമാനൂർ- ആലംകോട് റോഡിൽ കടവിളയിലാണ് അപകടമുണ്ടായത്. ദേവരാജിന്റെ ഭാര്യ വിജിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ കാണിച്ച് മടങ്ങുകയായിരുന്നു. ദേവരാജ് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ബസ് മുന്നോട്ടെടുത്തു. തുടർന്ന് ദേവരാജ് റോഡിൽ തെറിച്ചുവീഴുകയായിരുന്നു. ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
